ഷിക്കാഗോയിൽ അന്തരിച്ച പാപ്പച്ചൻ വി ഡാനിയേലിന്റെ പൊതുദർശനം സെപ്റ്റംബർ 13 ഞായറാഴ്ച

ഷിക്കാഗോ – പത്തനംതിട്ട- മാത്തുർ വടുതല മേലേതിൽ പരേതരായ വി ജി ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകൻ പാപ്പച്ചൻ ഡാനിയേൽ (77) ഷിക്കാഗോയിൽ അന്തരിച്ചു. ഭാര്യ: ചെങ്ങന്നൂർ പള്ളിത്താഴേതിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ). കൃപ പാപ്പച്ചൻ, കല്പന പാപ്പച്ചൻ, കെൽവിൻ പാപ്പച്ചൻ എന്നിവർ മക്കളും സിജോ വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് കെൽവിൻ എന്നിവർ മരുമക്കളും ഷാരോൺ വർഗീസ്, കരോളിൻ വർഗീസ്, നീൽ വർഗീസ്, സോളമൻ വർഗീസ്, അബിഗേൽ പാപ്പച്ചൻ എന്നിവർ കൊച്ചുമക്കളും ആണ്‌ (എല്ലാവരും ഷിക്കാഗോയിൽ).

ബാബു ഡാനിയേൽ ഷിക്കാഗോ, ജോർജ് ഡാനിയേൽ (ഇന്ത്യ), രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വികാരി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഡാലസ് സഹോദരങ്ങളുമാണ്. പൊതുദർശനം 13 ഞായറാഴ്ച വൈകിട്ട് 5 മുതൽ 8.30 രേയും സംസ്കാരശുശ്രുഷ H.G Dr Abraham Mar Srapbim, H.G Dr Thomas Mar Ivanios, എന്നി മെത്രാപ്പൊലീത്തന്മാരുടെ കാർമ്മികത്തത്തിൽ 14 തിങ്കളാഴ്ച്ച രാവിലെ 9.30 മുതൽ 11 വരെയും ഷിക്കാഗോ സെന്റ് തോമസ് ഓർത്തഡോൿസ്‌ പള്ളിയിലും(6099 N Northcott. Ave, Chicago, IL.60631) തുടർന്നു Eden Memmorial Park Cemetery (9851 Irving Park Rd, Schiller Park IL.60176) നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക്: രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വികാരി സെന്റ് ജോർജ് ഓർത്തഡോൿസ്‌ ചർച്ച് ഡാലസ് 214 476 6584

Public viewing for Papachan V. Daniel, who passed away in Chicago, is on Sunday, September 13.