കോഴിക്കോട്: വയനാട് മേപ്പാടി തുരങ്കപാത നിർമാണമേഖലയിലെ മീനാക്ഷിപാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്. കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് പദ്ധതി പ്രദേശത്ത് സോയിൽ പൈപ്പിങ് , സ്ലോപ്പ് സ്റ്റബിലിറ്റി പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, തടയാൻ വേണ്ട മുൻകരുതലെടുക്കണമെന്നും പിഡബ്ല്യുഡി ജൂൺ 25ന് ചേർന്ന അവലോകന യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. യോഗത്തിന്‍റെ മിനുട്ട്സ് പിഡബ്ല്യുഡി പുറത്ത് വിട്ടു.
അതേസമയം, തുരങ്കപാതയുടെ മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായെന്നും ദുരന്തം മനുഷ്യ നിര്‍മ്മിതമാണെന്നും മന്ത്രി ടി സിദ്ദിഖ് പ്രതികരിച്ചു. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടത് ചെറിയ മഴ പെയ്താൽ പോലും അപകടം ഉണ്ടാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അശാസ്ത്രീയമായ രീതിയിലാണ് മണ്ണ് നീക്കം ചെയ്തിരുന്നത്.
മീറ്റിംഗിലും അല്ലാതെയും മുന്നറിയിപ്പ് നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ പാളിച്ചയുണ്ടായി. നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകാത്ത സാഹചര്യം ഗൗരവതരമായി കാണും. ഇക്കാര്യം കൊങ്കൺ അധികൃതരേയും അറിയിച്ചിരുന്നു. മണ്ണ് കൂട്ടിയിട്ടത് മാറ്റാത്തത് എന്തെന്ന് അന്വേഷിക്കുമെന്നും ടൗൺഷിപ്പിലും മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം ദുരന്തത്തിന് പിന്നാലെ കോഴിക്കോട് തുരങ്കപാത നിർമാണം നടക്കുന്ന പ്രദേശത്തും നിർമാണ പ്രവർത്തികൾ നിർത്തിവെച്ചു.
PWD states that a landslide warning had been issued in advance; minutes released.












