ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചു; നീറ്റ് യുജി പരീക്ഷ റദ്ദാക്കി, പുനഃപരീക്ഷ ഉടൻ

ന്യൂഡൽഹി: മെയ് 3-ന് നടന്ന നീറ്റ് യുജി (NEET-UG) പരീക്ഷ രാജ്യവ്യാപകമായി റദ്ദാക്കി. ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി ഈ നിർണായക തീരുമാനമെടുത്തത്. പരീക്ഷയുടെ പുതുക്കിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് തന്നെ ചോദ്യപേപ്പർ വിദ്യാർത്ഥികൾക്ക് ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചോർന്ന ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി പൂർണ്ണമായും സാമ്യമുള്ളവയായിരുന്നു. 20,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ഈടാക്കിയാണ് മാഫിയ സംഘം ചോദ്യപേപ്പർ വിൽപന നടത്തിയതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.

പരീക്ഷയുടെ സുതാര്യത ഉറപ്പാക്കാൻ അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് എൻടിഎ വ്യക്തമാക്കി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിക്കുന്ന ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ കർശന നടപടികൾ ഉണ്ടാകുമെന്നും അധികൃതർ സൂചിപ്പിച്ചു. വാട്സാപ്പിലും മറ്റും ചോദ്യങ്ങൾ പ്രചരിച്ചിരുന്നതായി രാജസ്ഥാൻ പൊലീസിന് ഏതാനും ദിവസം മുൻപു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. രാജസ്ഥാനിലെ സീക്കറിലെ എൻട്രൻസ് പരിശീലനസ്ഥാപനം വിദ്യാർഥികൾക്കു നൽകിയതാണ് മാതൃകാ ചോദ്യക്കടലാസെന്നും ഇതു കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കും കൈമാറിയിട്ടുണ്ടെന്നും പൊലീസ് വിശദീകരിച്ചു.

ജിപിഎസ് (GPS) ഘടിപ്പിച്ച വാഹനങ്ങളിലാണ് ചോദ്യപേപ്പർ കൊണ്ടുപോയത്. ഓരോ ചോദ്യപേപ്പറിലും തിരിച്ചറിയാൻ കഴിയുന്ന പ്രത്യേക വാട്ടർമാർക്കുകൾ ഉണ്ടായിരുന്നു. കൂടാതെ, ഒരു സെൻട്രൽ കൺട്രോൾ റൂമിലിരുന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെയുള്ള സിസിടിവി ക്യാമറകൾ വഴി പരീക്ഷാ കേന്ദ്രങ്ങൾ നിരീക്ഷിച്ചിരുന്നു.”ഈ സുരക്ഷാ സംവിധാനങ്ങളെ മറികടന്നാണ് ക്രമക്കേട് നടന്നത്.

Question paper leak confirmed; NEET UG exam cancelled, re-exam to be held soon

More Stories from this section

family-dental
witywide