താൻ ഒരു സുപ്രഭാതത്തിൽ പൊട്ടിവീണ ആളല്ല, ഇന്ന് സോഷ്യൽ മീഡിയയിലൂടെ നേതാവാകാം രമേശ് ചെന്നിത്തല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തിന് മുൻപേ മുഖ്യമന്ത്രി പദവിക്കായി കോൺഗ്രസ് നേതാക്കളുടെ പോര് തുടരുമ്പോൾ ഒളിയമ്പുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പദവി സ്വപ്‌നം കാണുന്ന നേതാക്കളെ ഉന്നമിട്ടുകൊണ്ട്, പൊതുരം ഗത്തുള്ള തന്റെ്റെ ചരിത്രം ചെന്നിത്തല ഓർമിപ്പിച്ചു. കൊച്ചിയിൽ പി കെ ഡീവർ അനുസ്മരണ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ചെന്നിത്തലയുടെ അവകാശവാദം.

താനൊരു സുപ്രഭാതത്തിൽ പൊട്ടിവീണയാളല്ലെന്നും സ്കൂ‌ളിൽ പഠിക്കുമ്പോൾ മുതൽ പൊതുരംഗത്തുണ്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്. സൈക്കിളിൽ പോയി കെഎസ്‌ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇന്ന് സോഷ്യൽ മീഡിയയിലൂടെ ആളുകൾക്ക് നേതാവാകാമെന്നും ചെന്നിത്തല കൂട്ടി ചേർത്തു.

Ramesh Chennithala: I am not someone who just broke down one morning, I can become a leader today through social media

More Stories from this section

family-dental
witywide