‘ഞാൻ മരിക്കാനും തയാറായിരുന്നു’; നീറ്റ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത പോലീസ് വാഹനം ഒറ്റയ്ക്ക് തടഞ്ഞുനിർത്തിയ റിയ ആഹിർ

മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ മുംബൈയിൽ നടന്ന സമരത്തിനിടെ പോലീസ് വാഹനം നടുറോഡിൽ തടഞ്ഞുനിർത്തി ശ്രദ്ധനേടി യുവതി. മുംബൈ ദാദർ സ്വദേശിയായ റിയ ആഹിറാണ് (27) സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായിരിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുത്ത സഹപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത് കണ്ടപ്പോഴാണ് വാൻ തടഞ്ഞതെന്നും താനല്ല, ചോദ്യ പേപ്പർ ചോർച്ച കാരണം ജീവൻ നഷ്ടമായ വിദ്യാർത്ഥികളാണ് ഈ സമരത്തിന്റെ യഥാർത്ഥ മുഖമെന്നും റിയ പറഞ്ഞു.

തെറ്റ് കണ്ടാൽ എതിർക്കണമെന്നാണ് താൻ പഠിച്ചിട്ടുള്ളതെന്നും അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുമ്പോൾ മരിക്കാൻ പോലും തയാറായിരുന്നുവെന്നും റിയ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ച് സർക്കാരിന് ആശങ്കയില്ലെന്നും പ്രധാനമന്ത്രി വെറും വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്നും അവർ കുറ്റപ്പെടുത്തി. കോഹിന്നൂർ സ്‌ക്വയറിൽ നിന്ന് ശിവാജി പാർക്കിലേക്ക് നടക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളുമായി വന്ന പോലീസ് വാൻ തടഞ്ഞതെന്നും റിയ കൂട്ടിച്ചേർത്തു.

സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ തനിക്കെതിരെ വ്യാപകമായ അധിക്ഷേപങ്ങളും സ്ക്രിപ്റ്റഡ് പ്രതിഷേധമെന്ന പരിഹാസങ്ങളും ഉയരുന്നുണ്ടെന്ന് പ്രൊഫഷണൽ മോഡൽ കൂടിയായ റിയ പറഞ്ഞു. എന്നാൽ ഇത്തരം സൈബർ ആക്രമണങ്ങളെ കണക്കിലെടുക്കുന്നില്ലെന്നും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.

‘Ready to Die’: Rhea Ahir Stops Police Van During Protests Over Exam Leaks

More Stories from this section

family-dental
witywide