ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ 17 വയസുള്ള മകന് സ്റ്റേഷൻ ജാമ്യം നൽകിയതിൽ ആഭ്യന്തര മന്ത്രിക്ക്‌ അതൃപ്തി; പ്രതിക്കെതിരെ നരഹത്യാകുറ്റം ചുമത്തി, കമ്മീഷണർക്ക് നോട്ടീസ് നൽകും

ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തി. വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ ഡി.ജി.പിക്ക് നിർദേശം നൽകിയ ആഭ്യന്തരമന്ത്രി, പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയെ ചുമതലപ്പെടുത്തി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേശ്വറിന് സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകാനും തീരുമാനമായിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ (55) ആണ് കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ കാറോടിച്ച 17-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജി തങ്ങളോട് ധാർഷ്ട്യത്തോടെ സംസാരിച്ചെന്നും അദ്ദേഹത്തിനെതിരെയും കേസെടുക്കണമെന്നും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ജാമ്യം നൽകിയത് വലിയ വിവാദമായതോടെയാണ് ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ടത്.

വിവാദം ശക്തമായതോടെ 17-കാരനെതിരെ മനപ്പൂർവമുള്ള നരഹത്യാ കുറ്റം (ബി.എൻ.എസ് 105) ചുമത്തിയിട്ടുണ്ട്. മുൻപ് അശ്രദ്ധ മൂലമുള്ള മരണത്തിനായിരുന്നു കേസ് എടുത്തിരുന്നത്. കൂടാതെ വാഹന ഉടമ കൂടിയായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെയും മോട്ടോർ വാഹന നിയമപ്രകാരവും ബി.എൻ.എസ് പ്രകാരവും കടുത്ത കുറ്റങ്ങൾ ചുമത്തി കേസെടുക്കാനുള്ള സാധ്യതകൾ പരിശോധിക്കാൻ എ.ഡി.ജി.പിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.

Cheranalloor Accident: Home Minister Expresses Displeasure Over Bail to Judge’s Son; Culpable Homicide Charge Added

Also Read

More Stories from this section

family-dental
witywide