രാജ്യത്ത് പെട്രോൾ , ഡീസൽ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട്, വരുന്നത് പോക്കറ്റ് കാലിയാക്കുന്ന മാറ്റങ്ങൾ

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവിന് സാധ്യത. മെയ് 15-നകം പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർധനവ് ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുപുറമെ, ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് 40 മുതൽ 50 രൂപ വരെ വർധിക്കാനും സാധ്യതയുണ്ട്.

മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽ നിന്ന് 126 ഡോളറിലേക്ക് ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 2022 മുതൽ രാജ്യത്തെ ചില്ലറ വിൽപ്പന നിരക്കുകൾ മരവിപ്പിച്ചിരിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഈ വർധനവിന് അനുമതി നൽകുകയാണെങ്കിൽ, നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള വലിയൊരു വിലക്കയറ്റത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക. ഇന്ധനവില കൂടുന്നത് ചരക്ക് നീക്കത്തെ ബാധിക്കുമെന്നതിനാൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാനും ഇത് ഇടയാക്കിയേക്കും. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

Report: Petrol and diesel prices in the country will increase soon

More Stories from this section

family-dental
witywide