രാഷ്ട്രപതിക്കുള്ള പിഎസ്‍സി പുറത്താക്കൽ ശുപാർശ: അർലേക്കർ ഗവർണറുടെ നടപടി ന്യായീകരിച്ച് മുരളീധരൻ, തള്ളി അനിൽ കുമാർ, സർക്കാരിൽ ഭിന്നത

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്ത മുൻ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിയിൽ സംസ്ഥാന സർക്കാരിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ഗവർണർ സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുൻപ് എടുത്ത ഈ തീരുമാനത്തെ ന്യായീകരിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ രംഗത്തെത്തിയപ്പോൾ, റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ ഗവർണറുടെ നടപടിയെ പരസ്യമായി തള്ളിപ്പറഞ്ഞു. സർക്കാരിനെ അറിയിക്കാതെ പി.എസ്.സി ചെയർമാനെ പുറത്താക്കാൻ ശുപാർശ നൽകിയത് ഭരണഘടനാ മര്യാദകൾക്ക് നിരക്കാത്തതാണെന്ന് അനിൽ കുമാർ വിമർശിച്ചു.

പരീക്ഷാ ക്രമക്കേടിൽ ആരോപണവിധേയരായ പി.എസ്.സി ഭാരവാഹികളെ ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ എ.പി. അനിൽ കുമാർ, ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് തിടുക്കപ്പെട്ട് ഇത്തരം ഒരു നീക്കം നടത്തിയത് ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി. കാര്യങ്ങൾ ആദ്യം സർക്കാരിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നും രാജ്ഭവൻ രാഷ്ട്രീയ കേന്ദ്രമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ സർക്കാരിനെ ഇരുട്ടിൽ നിർത്തിക്കൊണ്ടുള്ള തീരുമാനങ്ങൾ സ്വാഗതാർഹമല്ലെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്.

എന്നാൽ, പി.എസ്.സിയുടെ ഭാഗത്തുനിന്നുണ്ടായ ക്രമക്കേടുകൾ വ്യക്തമാണെന്നും സർക്കാർ അന്വേഷണത്തോട് സ്ഥാപനം സഹകരിച്ചില്ലെന്നുമാണ് കെ. മുരളീധരൻ വാദിച്ചത്. സ്വതന്ത്ര സ്ഥാപനമായ പി.എസ്.സി ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചതും അഴിമതി ആരോപനങ്ങൾ ഉയർന്നതുമാണ് ഗവർണറെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ പി.എസ്.സി ഭരണസമിതി മാറണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും, പുതിയ അംഗങ്ങളുടെ നിയമന കാര്യങ്ങൾ സർക്കാർ ആലോചിക്കേണ്ടതാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Rift in Kerala Govt Over Ex-Governor’s Recommendation to Remove PSC Chairman, Anil Kumar Rejects Muraleedharan’s Stance

More Stories from this section

family-dental
witywide