ദുബായ്: ഇറാൻ അമേരിക്ക സംഘർഷം രൂക്ഷമായതോടെ അമേരിക്കക്ക് റഷ്യയുടെ മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും പരസ്പരം ആക്രമണങ്ങൾ നടത്തുന്നതിനിടെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. ബുഷഹർ ഉൾപ്പടെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും ഉടനടി നിർത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കാൻ നിശ്ചയിച്ച ഒരു മാസം എന്ന സമയത്തേക്ക് പോലും അമേരിക്ക ക്ഷമ കാണിച്ചില്ലെന്നും റഷ്യ കുറ്റപ്പെടുത്തി.
അതേസമയം, അമേരിക്ക ഇറാനിലേക്ക് ആദ്യമായി കടലിലും കരയിലും സൂയിസൈഡ് ഡ്രോണുകൾ പ്രയോഗിച്ചു. ബഹ്റൈനിലും കുവൈത്തിലും ജോർദാനിലും ഇറാൻ തിരിച്ചടിച്ചു. ഇറാൻ-അമേരിക്ക നേതാക്കൾക്ക് നേരെയുള്ള കൊലവിളികളും കനക്കുകയാണ്. പരമോന്നത നേതാവിന് നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുള്ള സംവിധാനം ഒരുക്കണമെന്ന് ദേശീയ സുരക്ഷാ കൗൺസലിനോട് ഇറാൻ വിദേശകാര്യ സഹമന്ത്രി ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കാൻ അമേരിക്ക ഹോർമുസ് വിടുകയല്ലാതെ വേറെ വഴിയില്ലെന്ന് ഇറാൻ അറിയിച്ചു.
Russia warns the US; consequences will be severe if nuclear facilities are attacked.











