മുൻ മുഖ്യമന്ത്രി പിണറായിക്കായുള്ള ‘രക്ഷാപ്രവർത്തനം’, ഗൺമാൻമാർക്കെതിരായ അന്വേഷണം ഷൗക്കത്തലി നയിക്കും, ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥൻ

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ മർദ്ദനത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ കേരള പൊലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്.പി. ഷൗക്കത്തലി തലവനായ സംഘത്തിൽ ഡി.വൈ.എസ്.പി. ബൈജു പൗലോസ് ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരാണുള്ളത്. ക്രമസമാധാന ചുമതലയുള്ള പുതിയ സർക്കാർ അധികാരമേറ്റതോടെയാണ് മുൻപ് ഏറെ വിവാദമായ ഈ കേസിൽ കൃത്യമായ നിയമനടപടികളുമായി മുന്നോട്ട് പോകാൻ പൊലീസ് തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും അത് കേവലം ഒരു ‘രക്ഷാപ്രവർത്തനം’ മാത്രമാണെന്നുമായിരുന്നു അന്നത്തെ ഇടത് മുന്നണി സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്. എന്നാൽ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന് പ്രതിഷേധക്കാരെ ലാത്തികൊണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. ലോക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതിരുന്നതോടെയാണ് മർദ്ദനമേറ്റ കെ.എസ്.യു. – യൂത്ത് കോൺഗ്രസ് നേതാക്കൾ നിയമപോരാട്ടത്തിലൂടെ കോടതിയെ സമീപിച്ച് ഗൺമാൻമാർക്കെതിരെ എഫ്.ഐ.ആർ. ഇടുവിച്ചത്.

നിലവിലെ പ്രത്യേക സംഘത്തോട് കൃത്യമായ സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം ആദ്യ റിപ്പോർട്ടും ഒരു മാസത്തിനുള്ളിൽ പൂർണ്ണമായ റിപ്പോർട്ടും സമർപ്പിക്കാനാണ് ഉത്തരവ്. മുഖ്യമന്ത്രി വി.ഡി. സതീശൻ അധികാരമേറ്റയുടൻ എടുത്ത ഈ നിർണ്ണായക തീരുമാനം, മുൻ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളെയും പോലീസിന്റെ മുൻകാല നിലപാടുകളെയും വീണ്ടും ജനമധ്യത്തിൽ ചർച്ചയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.

Special Police Team Formed to Investigate Former CM’s Gunmen Assault Case After High Court Directions

Also Read

More Stories from this section

family-dental
witywide