ദില്ലി: അയോധ്യ ക്ഷേത്രക്കൊള്ളയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ മൗനം ചെയ്ത് കോൺഗ്രസും ഇന്ത്യ സഖ്യവും. വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരായ ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. വിഷയത്തിൽ രാഹുൽ ഇതുവരേയും . എക്സിലൂടെയോ, നേരിട്ടോ രാഹുൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. വിദേശപര്യടനത്തിലുള്ള രാഹുൽ മറ്റ് വിഷയത്തിൽ നിലപാട് പറയുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
അയോധ്യ ക്ഷേത്രക്കൊള്ളയിൽ അഖിലേഷ് യാദവടക്കം പ്രതിപക്ഷ നേതാക്കൾ വിവാദം സജീവമാക്കുമ്പോഴാണ് രാഹുലിൻ്റെ മൗനം. അതേസമയം, വിദേശത്തുള്ള രാഹുൽ ഗാന്ധി ഈ മാസം 12ന് ഇന്ത്യയിൽ തിരിച്ചെത്തും. പ്രതിപക്ഷ പാർട്ടികൾ പാർലമെൻ്റിൽ വിമർശനം കർശനമാക്കണമെന്ന് ഇന്ത്യ സഖ്യത്തിൽ ആവശ്യമുയർന്നിട്ടും പ്രതികരിക്കാതെയുള്ള രാഹുലിൻ്റെ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നത്.
അതേസമയം, കേസിൽ എസ്ഐടി റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് നൽകിയേക്കും. ട്രസ്റ്റിൻ്റെ കണക്കുകൾ എസ്ഐടി പരിശോധിച്ചു. റിപ്പോർട്ടിന് ശേഷമായിരിക്കും ഇഡി അന്വേഷണം വേണോ എന്ന് തീരുമാനം. ചമ്പത് റായിക്കെതിരെ കേസെടുക്കുന്നതിലും റിപ്പോർട്ട് നിർണ്ണായകമാകും.
Ayodhya temple loot: INDIA bloc speaks out against Rahul Gandhi’s silence.












