തിരുവനന്തപുരം: നാല് പതിറ്റാണ്ടായി തീര്‍പ്പാക്കാനാകാത്ത എല്‍പി (Long Pending) എൻ്റെ ആണ് സുകുമാരക്കുറുപ്പ് കേസെന്നും വരുന്ന വിവരങ്ങളുടെ നിജസ്ഥിതി എന്താണ് എന്ന് അറിയണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബ്രൂണൈയില്‍ സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ നിലനില്‍ക്കുന്നത് അഭ്യൂഹങ്ങള്‍ ആണ്. ക്രൈംബ്രാഞ്ച് എഡിജിപിയോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പറഞ്ഞിട്ടുണ്ട്. ഇന്നലെയാണ് ഡിവൈഎസ്പി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
ചാക്കോ വധക്കേസില്‍ അലി അക്ബറിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ച അദ്ദേഹം വയലാര്‍ രവി ആഭ്യന്തര മന്ത്രി ആയ കാലം തൊട്ട് ഉള്ള കേസാണെന്നും ഇനി എന്ത് പൂഴ്ത്താനാണെന്നും ചോദിച്ചു. കേരള പൊലീസ് ഇന്റര്‍ പോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Sukumara Kurup case: Ramesh Chennithala says Kerala Police have contacted Interpol.














