ആമിർഖാൻ്റെ സഹോദരീപുത്രൻ എങ്ങനെ അമേരിക്കൻ പൗരനായി? ആരാണ് ഇമ്രാൻ ഖാൻ? രാജ്യം വിടേണ്ടിവരുമോ?

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തരവനും പ്രശസ്ത നടനുമായ ഇമ്രാൻ ഖാന് ഒക്ടോബർ 28-നകം ഇന്ത്യ വിടാൻ നിർദ്ദേശം നൽകി മുംബൈ പൊലീസും ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസും ‘ലീവ് ഇന്ത്യ’ നോട്ടീസ് അയച്ചിരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയിൽ നടന്ന രാഷ്ട്രീയ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് നടപടി.

ഇന്ത്യൻ പാരമ്പര്യവും അമേരിക്കൻ പൗരത്വവും

പ്രശസ്ത സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഇമ്രാൻ ഖാൻ അമേരിക്കൻ പൗരനാണ്. 1983 ജനുവരി 13-ന് അമേരിക്കയിലെ ഒറിഗോണിലുള്ള പോർട്ട്ലാൻഡിലാണ് അദ്ദേഹം ജനിച്ചത്. യു.എസ് മണ്ണിൽ ജനിച്ചതുകൊണ്ട് തന്നെ ജന്മനാലുള്ള അവകാശപ്രകാരം അദ്ദേഹത്തിന് അമേരിക്കൻ പൗരത്വം ലഭിക്കുകയായിരുന്നു. യാഹൂ, നെറ്റ്ഫ്ലിക്സ് കമ്പനികളിൽ സീനിയർ മാനേജരായിരുന്ന ബംഗാളി-ഇംഗ്ലീഷ് പാരമ്പര്യമുള്ള അനിൽ പൽ ആണ് ഇമ്രാന്റെ പിതാവ്. പ്രശസ്ത ബോളിവുഡ് നിർമ്മാതാവ് നാസിർ ഹുസൈന്റെ മകളും സൂപ്പർസ്റ്റാർ ആമിർ ഖാന്റെ സഹോദരിയുമായ നുഷ്രത് ഖാനാണ് അമ്മ. ഇമ്രാന് ഒരു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞതിനെ തുടർന്ന് അമ്മയോടൊപ്പം മുംബൈയിലെത്തിയ അദ്ദേഹം പിന്നീട് ഇന്ത്യയിലാണ് വളർന്നത്. മാതാവ് നുഹ്ഷത് പിന്നീട് രാജ് സുത്ഷിയെ വിവാഹം ചെയ്തു. പിതാവ് അനിൽ പിന്നീട് വിവാഹിതനായില്ല. അനിൽ ഇന്ത്യയിലെത്തുമ്പോഴും ഇമ്രാൻ യു.എസിൽ പോവുമ്പോഴും ഇരുവരും പരസ്പരം കാണാറുണ്ടായിരുന്നു. തന്നെ വളർത്തിയത് അമ്മയായതിനാലാണ് പേരിൽ പിതാവിന്റെ പേരില്ലാത്തതെന്ന് മുമ്പ് ഒരു അഭിമുഖത്തിൽ ചോദ്യത്തിന് മറുപടിയായി ഇമ്രാൻ പറഞ്ഞിരുന്നു.

മൂന്നാം വയസ്സിൽ ഇന്ത്യയിലെത്തിയ ഇമ്രാൻ 16-ാം വയസ്സിൽ യു.എസിലേക്ക് തിരികെപ്പോയി. പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലായിരുന്ന ഇമ്രാൻ ഉന്നത പഠനം യു.എസിൽ പൂർത്തിയാക്കി. ലോസ് ആഞ്ജലിസിലെ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ സിനിമ പഠിച്ചു. പഠനം പൂർത്തിയാക്കിയ ഇമ്രാൻ ഇന്ത്യയിൽ തിരിച്ചെത്തി ഹിന്ദി സിനിമകളുടെ ഭാഗമായി.

ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ 2011 ജനുവരിയിൽ അവന്തിക മാലിക്കിനെ ഇമ്രാൻ വിവാഹം കഴിച്ചെങ്കിലും 2019 മുതൽ ഇരുവരും വേർപിരിഞ്ഞു താമസിക്കുകയാണ്. ഈ ബന്ധത്തിൽ ഇമാര മാലിക് ഖാൻ എന്നൊരു മകളുണ്ട്. നിലവിൽ നടി ലെഖ വാഷിംഗ്ടണുമായി ഇമ്രാൻ പ്രണയത്തിലാണ്, ഇരുവരും ഒരുമിച്ചാണ് താമസം.

ഇന്ത്യയിൽ ദീർഘകാലം താമസിക്കാൻ സഹായിക്കുന്ന ഒ.സി.ഐ കാർഡ് ഇമ്രാനുണ്ടെങ്കിലും, വിദേശ പൗരത്വമുള്ള വ്യക്തിയായതിനാൽ ഇന്ത്യയിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നത് ഇമിഗ്രേഷൻ നിയമങ്ങളുടെയും വിസാ ചട്ടങ്ങളുടെയും ലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

കൊക്രോച്ച് ജനതാ പാർട്ടി ഒക്ടോബർ 10-ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ ഇമ്രാൻ ഖാൻ പങ്കെടുത്തതിനെ തുടർന്ന് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിദേശ പൗരനായ ഒരു വ്യക്തി രാജ്യത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ പങ്കെടുത്തത് ഇമിഗ്രേഷൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് കിരിത് സോമയ്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒ.സി.ഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിൽ താമസിക്കാൻ ആജീവനാന്ത അനുമതിയുണ്ടെങ്കിലും വോട്ടവകാശമോ, രാഷ്ട്രീയ സമരങ്ങളിൽ പങ്കെടുക്കാനുള്ള ഭരണഘടനാപരമായ അവകാശങ്ങളോ ഇല്ലെന്നാണ് ഇമിഗ്രേഷൻ അധികൃതരുടെ നിലപാട്.

ഒ.സി.ഐ ചട്ടങ്ങളിൽ പൊതുപ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിന് വ്യക്തമായ വിലക്കുകൾ പറയുന്നില്ലെന്നും, ഈ നടപടി അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി നോട്ടീസിനെതിരെ തന്റെ അഭിഭാഷകൻ വഴി ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് നടന്റെ തീരുമാനം. ‘ജാനേ തൂ യാ ജാനേ നാ’ എന്ന ചിത്രത്തിലൂടെയാണ് ഇമ്രാൻ ഖാൻ ബോളിവുഡിൽ ശ്രദ്ധേയനായത്

How did Aamir Khan’s nephew become an American citizen? Who is Imran Khan? Will he have to leave the country?

More Stories from this section

family-dental
witywide