ഇഡി കത്തിൽ മേലുള്ള നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ ഇഡി കത്തിൽ മേലുള്ള നടപടികൾ നിയമോപദേശം പരിശോധിച്ച ശേഷമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കത്തിൽ കേസെടുക്കണോയെന്ന് പരിശോധിക്കുകയാണെന്നും മേൽ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും രാഹുൽ ​ഗാന്ധിയുമായി ഇത് സംസാരിക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാനത്തിന് തീരുമാനിക്കാവുന്നതാണിതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, ഇഡി റിപ്പോർട്ട് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്തിമ തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ കടന്നിരുന്നില്ല. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകൾ ഇഡി റിപ്പോർട്ടിലുണ്ടെന്നാണ് നിയമോപദേശം. ഏത് രീതിയിലാണ് അന്വേഷണം എന്നത് സർക്കാരിന് തീരുമാനിക്കാം എന്നും നിയമപദേശത്തിൽ ഉണ്ട്. വിജിലൻസിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് സാധ്യത.

Ramesh Chennithala stated that the course of action regarding the ED’s letter would be decided in consultation with the Chief Minister.

More Stories from this section

family-dental
witywide