തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്- പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ കൂടിക്കാഴ്ച്ച നാളെ, അമിത് ഷായെയും കാണും, സോണിയ ഗാന്ധിയെ കാണാൻ സമയം തേടി

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നാളെ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. തമിഴ്‌നാട്ടിൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ ഔദ്യോഗിക ഡൽഹി സന്ദർശനമാണിത്. സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികൾ, കേന്ദ്ര ഫണ്ട് വിഹിതം, ദീർഘകാലമായി നിലനിൽക്കുന്ന അന്തർസംസ്ഥാന വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമാകും.

പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ധനകാര്യമന്ത്രി നിർമല സീതാരാമൻ എന്നിവരുമായും മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തും. തമിഴ്‌നാടിന് അർഹതപ്പെട്ട ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക ലഭ്യമാക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള ധനസഹായം വേഗത്തിലാക്കുക തുടങ്ങിയ സാമ്പത്തിക ആവശ്യങ്ങൾ ധനമന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിക്കും. ആഭ്യന്തര സുരക്ഷയും സംസ്ഥാനത്തെ ഭരണപരമായ മറ്റ് പൊതുവിഷയങ്ങളുമാകും ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലെ അജണ്ട.

ഭരണപരമായ കൂടിക്കാഴ്ചകൾക്ക് പുറമെ രാഷ്ട്രീയ പ്രാധാന്യമുള്ള ചില നീക്കങ്ങളും മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശന വേളയിലുണ്ടാകും. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ നേരിൽ കാണാൻ വിജയ് സമയം ചോദിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചാൽ ദേശീയ രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളും തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുനേതാക്കളും തമ്മിൽ ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tamil Nadu CM Vijay to Meet PM Narendra Modi in Delhi Tomorrow; Schedule Includes Amit Shah and Nirmala Sitharaman

More Stories from this section

family-dental
witywide