സംസ്ഥാനത്ത് 100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശൻ്റെ നേതൃത്വത്തിൽ ടീം യുഡിഎഫ് 100 ദിവസം പിന്നിടുമ്പോൾ, പ്രിയദർശനി, മിഷൻ സമുദ്ര, ഓപ്പറേഷൻ തൂഫാൻ, മൈ പൊലീസ് സ്റ്റേഷൻ തുടങ്ങിയ ജനകീയ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പ്രഖ്യാപനങ്ങൾക്കൊപ്പം പുതിയ പ്രോജക്ടുകളും സർക്കാരിന്റെ പദ്ധതിയിലുണ്ട്.
പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തിയ UDF സർക്കാർ നടപ്പിലാക്കിയ ജനങ്ങളുടെ പ്രിയപ്പെട്ട പദ്ധതിയായി പ്രിയദർശിനി മാറി. കേരളത്തെ ഒരു ആഗോള മാരിടൈം ഹബ്ബായും പോർട്ട് സിറ്റിയായും മാറ്റുന്ന മിഷൻ സമുദ്ര തന്നെയാണ് യുഡിഎഫ് സർക്കാരിന്റെ മികച്ച പ്രോജക്ടുകളിൽ ഒന്ന്. ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാനും, കേരള പൊലീസിന് പുതിയ മുഖം നൽകിയ മൈ പൊലീസ് സ്റ്റേഷനുകളും സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളായി മാറി.
Team UDF: V.D. Satheesan’s government completes 100 days.









