ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) മൂന്നു ശതമാനം വർധിപ്പിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് വർധനവ്. ഇതോടെ ആകെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൻ്റെ 63 ശതമാനമായി ഉയർന്നു. നിലവിൽ 60 ശതമാനമായിരുന്നു.
അതേസമയം, കഴിഞ്ഞ ഏപ്രിലിലും ഡിഎ വർധിപ്പിച്ചിരുന്നു. രണ്ട് ശതമാനമായിരുന്നു വർധന. ഏഴാം ശമ്പള കമീഷൻ്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏകദേശം 48 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷത്തോളം പെൻഷൻകാർക്കുമാണ് വർധനവിന്റെ ആനുകൂല്യം ലഭ്യമാവുക. വർഷത്തിൽ രണ്ടു തവണയാണ് സർക്കാർ ജീവനക്കാർക്ക് ഡിയർനസ് അലവൻസും പെൻഷൻകാർക്ക് ഡിയർനസ് റിലീഫും വർധിപ്പിക്കുന്നത്.
The Central Government has increased the DA for its employees by three percent.













