
കോട്ടയം: പാലാ നഗരസഭയില്‍ യു.ഡി.എഫിന് അപ്രതീക്ഷിത തിരിച്ചടി. യു.ഡി.എഫ് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായതോടെ നഗരസഭയില്‍ ഭരണം നഷ്ടമായി. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷന്മാരില്‍ ഒരാളായ ദിയ ബിനു പുളിക്കകണ്ടത്തിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിഴിയേണ്ടി വന്നു.
ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് നഗരസഭാ കൗണ്‍സിലില്‍ അവിശ്വാസപ്രമേയം വോട്ടെടുപ്പിനിട്ടതും പാസ്സായതും. ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകളും വികസന മുരടിപ്പും ഉയര്‍ത്തിക്കാട്ടിയാണ് എല്‍.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്.
‘നഗരസഭയിലെ ജനവിരുദ്ധ നയങ്ങള്‍ക്കും വികസന മുരടിപ്പിനും എതിരെയുള്ള ജനങ്ങളുടെ വിജയമാണിത്,’ എന്ന് അവിശ്വാസപ്രമേയം പാസ്സായതിനു ശേഷം എല്‍.ഡി.എഫ് നേതാക്കള്‍ പ്രതികരിച്ചു.
ഏറെ ശ്രദ്ധനേടിയ രാഷ്ട്രീയ പോരാട്ടത്തിനൊടുവിലാണ് ദിയ ബിനു പുളിക്കകണ്ടം ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എത്തിയിരുന്നത്. തദ്ദേശ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഈ ഭരണമാറ്റം വരുന്ന തെരഞ്ഞെടുപ്പുകളിലും പാലായിലെ രാഷ്ട്രീയ സമവാക്യങ്ങളെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ ഭരണസമിതി ഉടന്‍ നിലവില്‍ വരും.
The no-confidence motion brought by the LDF against the UDF governing council in the Pala Municipality has been passed.














