കോട്ടയം പാലാ നഗരസഭയിൽ ചെയർപേഴ്സനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകി എൽ.ഡി.എഫ്. നഗരസഭയിലെ ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ കൗൺസിലർമാർ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. എൽ.ഡി.എഫിലെ 12 പ്രതിപക്ഷ കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസ് തദ്ദേശ സ്വയംഭരണ വകുപ്പ് (എൽ.എസ്.ജി.ഡി) ജോയിന്റ് ഡയറക്ടർക്ക് കൈമാറി.
എന്നാൽ നിലവിലെ നീക്കം അധികാരം പിടിച്ചെടുക്കാനല്ലെന്നും മുന്നിലെത്തുന്ന രാഷ്ട്രീയ സാഹചര്യം വിലയിരുത്തി തുടർതീരുമാനങ്ങൾ എടുക്കുമെന്നും നഗരസഭയിലെ പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവൻ വ്യക്തമാക്കി. സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ സ്വീകരിച്ച് അധികാരത്തിൽ എത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അവിശ്വാസപ്രമേയത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ ധാരണകൾ ഒന്നുമില്ലെന്നും ബിജു പാലൂപ്പടവൻ അറിയിച്ചു. അതേസമയം, അവിശ്വാസപ്രമേയം ചർച്ചയ്ക്ക് വരുമ്പോൾ കൗൺസിലിലെ കോൺഗ്രസ് അംഗങ്ങൾ പ്രമേയത്തെ പിന്തുണയ്ക്കാനാണ് സാധ്യത.
LDF Moves No-Confidence Motion Against Pala Municipality Chairperson Citing Administrative Paralysis












