ജയിലിൽ തുടരും; വീട്ടില്‍ നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസിൽ ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

സുൽത്താൻ ബത്തേരി: വീട്ടിൽനിന്ന് അനുവദനീയമായ അളവിലധികം മദ്യം പിടിച്ചതും വ്യാജമദ്യം സൂക്ഷിച്ചതും സംബന്ധിച്ച കേസിൽ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി. അബ്കാരി കേസിൽ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റോയ്ക്ക് ജാമ്യം നിഷേധിച്ചത്.

കഴിഞ്ഞദിവസമാണ് ആന്റോ അഗസ്റ്റിനെ കൊച്ചിയിൽനിന്ന് അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത്. കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടി.വി ആസ്ഥാനത്തെത്തി വയനാട്ടില്‍ നിന്നുള്ള എക്‌സൈസ് സംഘമായിരുന്നു ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. ആന്റോയുടെ വീടിന്റെ ഒന്നാംനിലയിലെ മുറിയില്‍ നിന്ന് 138 കുപ്പി മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. വന്‍തോതില്‍ ശേഖരിച്ച് വെച്ച മദ്യം വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്‌ഐആറിലെ പ്രാഥമിക നിഗമനം.

To remain in jail; court rejects Anto Augustine’s bail plea in the case involving the seizure of an illegal liquor stash from his home.

More Stories from this section

family-dental
witywide