ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം, ജീവനെടുത്തത് ചക്കക്കൊമ്പൻ

ശാന്തൻപാറ: ഇടുക്കി പന്നിയാർ എസ്റ്റേറ്റിലുണ്ടായ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. പന്നിയാർ പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 6:30 ഓടെ പന്നിയാർ പന്തടികളം ഭാഗത്തായിരുന്നു ദാരുണമായ സംഭവം. പ്രദേശത്ത് നിരന്തരം ഭീതി വിതയ്ക്കുന്ന ‘ചക്കക്കൊമ്പൻ’ എന്ന കാട്ടാനയാണ് വിജയനെ ആക്രമിച്ചതെന്നാണ് വിവരം.

ഏലത്തോട്ടത്തിൽ കൃഷിക്ക് കാവലിരുന്ന ശേഷം പണിസ്ഥലത്തെ ഷെഡിൽ നിന്നും രാവിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിജയൻ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ ആന വിജയനെ ചിന്നംവിളിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ കാട്ടാന ശല്യം വൻതോതിൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമാകുന്ന രണ്ടാമത്തെ ആളാണ് വിജയൻ. വന്യജീവി ആക്രമണങ്ങളിൽ തുടർച്ചയായി മനുഷ്യജീവനുകൾ പൊലിയുന്നതിൽ പ്രതിഷേധിച്ച് വലിയ ജനരോഷമാണ് പ്രദേശത്ത് ഉയരുന്നത്.

Tribal youth meets tragic end in wild elephant attack

More Stories from this section

family-dental
witywide