
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ വെല്ലുവിളിയുമായി തൃണമൂൽ കോൺഗ്രസ് എം.പി ഡെറക് ഒബ്രിയാൻ. മമത ബാനർജിയും തൃണമൂൽ കോൺഗ്രസും സംസ്ഥാനത്ത് വിജയിച്ചാൽ പ്രധാനമന്ത്രി പദം രാജിവെക്കാൻ നരേന്ദ്ര മോദി തയ്യാറാണോ എന്ന് അദ്ദേഹം ചോദിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഡെറക് ഒബ്രിയാൻ ഈ കടുത്ത വെല്ലുവിളി ഉയർത്തിയത്. “നരേന്ദ്ര, ബംഗാളിലെ 294 സീറ്റുകളിലും താങ്കളാണ് സ്ഥാനാർഥിയെന്ന് താങ്കൾ പ്രഖ്യാപിച്ചു. പൊങ്ങച്ചം പറയുന്നത് നിർത്തൂ. എന്നിട്ട് ഈ വെല്ലുവിളി സ്വീകരിക്കൂ. മേയ് 4-ന്, മമത ബാനർജിയും ടിഎംസിയും ബംഗാളിൽ വിജയിക്കുമ്പോൾ, പ്രധാനമന്ത്രിപദം രാജിവെയ്ക്കുക,” സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ ഡെറക് ഒബ്രിയാൻ പറഞ്ഞു. “ചങ്കൂറ്റമുണ്ടോ?” അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് പ്രതിപക്ഷമായ ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ വ്യാപകമായി പ്രചാരണം നടത്തി. പ്രധാനമന്ത്രി മോദി മാർച്ച് 15 മുതൽ 19 റാലികൾ 19 റാലികൾ നടത്തി പാർട്ടിയ്ക്ക് വേണ്ടി വലിയ പ്രചാരണമാണ് നടത്തിയത്. ഇന്ന് രണ്ടാംഘട്ടത്തിൽ സംസ്ഥാനത്ത് 142 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ ഭൂരിഭാഗവും തൃണമൂൽ ശക്തികേന്ദ്രങ്ങളാണ്.
Narendra, aapne announce kiya tha, Bangal ki sabhi 294 seats par aap hi candidate hain
— Derek O'Brien | ডেরেক ও'ব্রায়েন (@derekobrienmp) April 29, 2026
Badi-badi baat chhodiye. Ye challenge sweekar kijiye
4 May ko jab Mamata Banerjee aur TMC Bangal jeetenge, PRADHAN MANTRI PAD SE RESIGNATION DIJIYE
Hain dum? pic.twitter.com/0i81SHyhOf
Trinamool Congress MP Derek O’Brien directly challenges Modi













