
വാഷിംഗ്ടൺ: സ്കൂൾ കുട്ടികൾ പങ്കെടുത്ത വൈറ്റ് ഹൗസിലെ ഒരു ചടങ്ങിൽ ഇറാൻ-അമേരിക്ക സംഘർഷത്തെക്കുറിച്ച് വിവാദ പരാമർശങ്ങളുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമ്മിക്കുന്നതിന് തൊട്ടടുത്തായിരുന്നുവെന്നും, അത് സംഭവിച്ചിരുന്നെങ്കിൽ കുട്ടികളെയടക്കം അവർ വധിക്കുമായിരുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്.
പ്രസിഡൻഷ്യൽ ഫിസിക്കൽ ഫിറ്റ്‌നസ് ടെസ്റ്റ് അവാർഡുകൾ പുനരാരംഭിക്കുന്നത് പ്രഖ്യാപിക്കാൻ ഓവൽ ഓഫീസിൽ വിളിച്ചുചേർത്ത ചടങ്ങിലായിരുന്നു സംഭവം. കായികപരമായ കാര്യങ്ങൾ സംസാരിക്കേണ്ട വേദിയിൽ വെച്ച് ട്രംപ് പെട്ടെന്ന് രാഷ്ട്രീയത്തിലേക്കും യുദ്ധഭീതിയിലേക്കും മാറുകയായിരുന്നു. കുട്ടികളെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഇറാനെ ആണവായുധം സ്വന്തമാക്കാൻ നമ്മൾ അനുവദിക്കില്ല. നിങ്ങൾ ഇതൊന്നും മനസ്സിലാക്കാൻ പ്രായമായിട്ടുണ്ടാകില്ല, പക്ഷേ ഒരു കൂട്ടം ഭ്രാന്തന്മാരുടെ കയ്യിൽ ആണവായുധം കിട്ടിയാൽ ഈ ലോകം വലിയ അപകടത്തിലാകും.” ഇറാൻ നിങ്ങളെ കൊല്ലാൻ വെറും രണ്ടാഴ്ച മാത്രം അകലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചു കുട്ടികളോട് യുദ്ധത്തെക്കുറിച്ചും ആണവായുധങ്ങളെക്കുറിച്ചും ഇത്ര ഭീകരമായി സംസാരിച്ച ട്രംപിൻ്റെ നടപടിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. കായിക പുരസ്കാര ചടങ്ങിനെ രാഷ്ട്രീയ ലാഭത്തിനായി ട്രംപ് ഉപയോഗിച്ചുവെന്നും വിമർശകർ ആരോപിക്കുന്നു. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
🚨TRUMP TO SCHOOL KIDS: ‘IRAN WAS 2 WEEKS AWAY FROM KILLING YOU’ pic.twitter.com/D9KOzovpv5
— Spencer Hakimian (@SpencerHakimian) May 5, 2026
Trump gives anti-Iran speech to school children; Video goes viral, widespread protests














