ടെക് പ്രമുഖർക്ക് കനത്ത പ്രഹരം, ആവശ്യം തള്ളി ട്രംപ്, ‘എഐ നിയന്ത്രണങ്ങൾ അനാവശ്യം’, വിമർശകർ മോശം ശക്തികളെന്നും പ്രസിഡന്റ്

വാഷിങ്‌ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും വികസന വേഗത കുറയ്ക്കണമെന്നുമുള്ള ടെക് മേഖലയിലെ പ്രമുഖരുടെ ആവശ്യം തള്ളി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയർലൻഡ് സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. എ.ഐ സുരക്ഷയെക്കുറിച്ചുള്ള ഇത്തരം മുന്നറിയിപ്പുകൾ അനാവശ്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം എ.ഐ വിമർശകർ ‘മോശം ശക്തികൾ’ ആണെന്നും ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണ് ഇത്തരക്കാർ ഉന്നയിക്കുന്നതെന്നും ആരോപിച്ചു.

എ.ഐ സാങ്കേതികവിദ്യ മനുഷ്യന്റെ നിയന്ത്രണത്തിനും സുരക്ഷാ മാനദണ്ഡങ്ങൾക്കും അതീതമായി വളരുകയാണെന്നും അതിനാൽ വികസന വേഗത കുറയ്ക്കണമെന്നും ആന്ത്രോപിക് സി.ഇ.ഒ ദാരിയോ അമോദെ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. നിയന്ത്രണമില്ലാതെ വളർന്നാൽ അടുത്ത ഒരുവർഷത്തിനുള്ളിൽ എ.ഐ മുഴുവൻ ഇന്റർനെറ്റിനെയും ബാധിക്കുന്ന ഭീഷണിയാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഓപ്പൺഎ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ, ശതകോടീശ്വരൻ ഇലോൺ മസ്ക് തുടങ്ങിയ ടെക് പ്രമുഖരും ദാരിയോയുടെ അഭിപ്രായത്തോട് യോജിച്ചിരുന്നു.

എന്നാൽ ഇത്തരം ആശങ്കകൾ അനാവശ്യവും ബാലിശവുമാണെന്നാണ് ട്രംപ് വിലയിരുത്തുന്നത്. സാങ്കേതിക മേഖലയിൽ നിന്നുള്ള ശക്തമായ മുന്നറിയിപ്പുകൾ അവഗണിച്ച് എ.ഐ വികസനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ് ട്രംപ് ഭരണകൂടം.

Trump Rejects Tech Leaders’ Demand, Says AI Regulations Are Unnecessary

More Stories from this section

family-dental
witywide