രാജ്യം പിടിക്കുമെന്ന് ട്രംപ്, തകർക്കുമെന്ന് ഇറാൻ; ലോകത്തെ മുനമ്പിൽ നിർത്തി യുഎസ്-ഇറാൻ വാക്പോര് വീണ്ടും

ടെഹ്റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തിയ കടുത്ത ഭീഷണികൾക്ക് പിന്നാലെ, ശക്തമായ പ്രതികരണവുമായി ഇറാൻ്റെ മുഖ്യ ചർച്ചക്കാരനും പാർലമെൻ്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഖാലിബാഫ് രംഗത്ത്. ഇറാൻ്റെ സായുധ സേന ഏത് തരത്തിലുള്ള തിരിച്ചടിക്കും പൂർണ്ണ സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശത്തിൽ നിന്നും ഇറാൻ പിന്നോട്ടില്ലെന്ന് ഇറാൻ്റെ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്പോര് രൂക്ഷമായത്. ഇതിന് പിന്നാലെ, ഇറാൻ പിടിച്ചെടുക്കുമെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

അമേരിക്കയുടെ ഭീഷണികളെ ഇറാൻ ഭയപ്പെടുന്നില്ലെന്ന് ഖാലിബാഫ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. “അവരുടെ ഭീഷണികൾക്ക് എന്തെങ്കിലും ഫലമുണ്ടായിരുന്നെങ്കിൽ, അവർ ഇന്ന് ഇത്രത്തോളം നിരാശരാകുമായിരുന്നില്ല. അമേരിക്കക്കാർ പ്രസ്താവനകൾ നടത്തുമ്പോൾ സൂക്ഷിക്കണം. ഞങ്ങളുടെ സൈന്യം മറ്റൊരു രീതിയിൽ മറുപടി നൽകാൻ തയ്യാറാണ്. അവർ എന്ത് തന്നെ പറഞ്ഞാലും, പ്രവർത്തിക്കാൻ പോകുന്നത് ഞങ്ങളാണ്,” ഖാലിബാഫ് പറഞ്ഞു.

സ്വിറ്റ്സർലൻഡിൽ ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വിവാദ പരാമർശങ്ങൾ നടത്തിയത്. ചർച്ചകൾക്കിടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതായി ആരോപിച്ച ട്രംപ്, “കടലിടുക്ക് അടച്ചാൽ പിന്നെ നിങ്ങൾക്ക് ഒരു രാജ്യം കാണില്ല” എന്ന് ഇറാൻ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതായി അവകാശപ്പെട്ടു. ആവശ്യമെങ്കിൽ കടലിടുക്ക് കൈയടക്കുമെന്നും അവിടെ വരുന്ന കപ്പലുകളിൽ നിന്ന് ടോൾ പിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ്റെ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്നും, മര്യാദയ്ക്ക് പെരുമാറിയില്ലെങ്കിൽ രാജ്യത്തിൻ്റെ ബാക്കി ഭാഗം കൂടി കൈയടക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്കാണ് ഈ പുതിയ സംഭവവികാസങ്ങൾ വഴിവെച്ചിരിക്കുന്നത്.

Trump says he will take over the country, Iran says he will destroy it; US-Iran war of words continues, keeping the world on edge

More Stories from this section

family-dental
witywide