മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ നിര്‍ണായക കണ്ടെത്തൽ; മലയാളിയായ റിയയുടെ അക്കൗണ്ടിലേക്ക് രണ്ടു മാസത്തിനിടെ എത്തിയത് 49 ലക്ഷം

പെരുമ്പാവൂരിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ട കാസര്‍കോട് എംഡിഎംഎ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. 49 ലക്ഷം രൂപയുടെ ഇടപാടുകള്‍ പ്രതികളുടെ അക്കൗണ്ടുകളില്‍ നിന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം നടന്നുവെന്നും ഈ തുക മുഴുവന്‍ ബംഗളൂരുവില്‍ താമസിക്കുന്ന റിയ എന്ന മലയാളി യുവതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പോയിട്ടുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

നൈജീരിയന്‍ ലഹരി മാഫിയയില്‍ നിന്ന് പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം മയക്കുമരുന്ന് വാങ്ങുന്ന സമയത്ത് റിയയുടെ സാന്നിധ്യം ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരുവും കൊച്ചിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയ ലഹരി ശൃംഖലയുടെ ഭാഗമാണ് പിടിയിലായവരെന്നാണ് പൊലീസിന്റെ നിഗമനം. പിടിയിലായവരില്‍ ചിലര്‍ക്ക് മാഫിയയുമായി നേരിട്ട് ബന്ധമുണ്ടെന്നും മറ്റു ചിലര്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് മാത്രമാണ് സഹായം നല്‍കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ വാഹന പരിശോധനയ്ക്കിടയിലാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ എന്ന് സ്വയം അവകാശപ്പെട്ട മുഹമ്മദ് ഹുസൈനും മറ്റ് രണ്ട് പേരും 139.29 ഗ്രാം എംഡിഎംഎയുമായി കാലിക്കടവില്‍ വെച്ച് പിടിയിലായത്. എന്നാൽ, ഇയാളെ നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ചപ്പോള്‍ മര്‍ദ്ദനമേറ്റയാള്‍ എന്ന നിലയ്ക്ക് പരിചയമുണ്ടെന്നും തന്റെ സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍ ഒന്നുമല്ലെന്നും സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശന്‍ വിശദീകരിച്ചിരുന്നു.

Crucial finding in the MDMA case involving a former Youth Congress activist; ₹49 lakh was deposited into the account of Riya, a Malayali, over a period of two months.

More Stories from this section

family-dental
witywide