തിരുവനന്തപുരം: ടീം വിഡിഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സഗൗരവം സത്യപ്രതിജ്ഞ ചെയ്തത് രണ്ട് പേര്‍. ഇടതുമൂല്യങ്ങൾ കൈവിടാതെ ആര്‍എസ്‍പിയുടെ ഷിബു ബേബി ജോണും സിഎംപിയുടെ സി പി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മറ്റ് മന്ത്രിമാര്‍ എല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവം എന്നാൽ മലയാളഭാഷാ നിയമപ്രകാരം ഗൗരവത്തോടുകൂടി എന്നാണ് അര്‍ത്ഥം. രണ്ടാം പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ ആറ് പേർ ദൈവനാമത്തിലും മറ്റുള്ളവർ സഗൗരവവുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം, വിഡി സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
Two people took oath solemnly at the swearing-in ceremony of the Team VDS ministry. RSP’s Shibu Baby John and CMP’s CP John took oath solemnly without abandoning their leftist values.











