ഇറാഖിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റം പൂർത്തിയായി; രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അധിനിവേശത്തിന് അന്ത്യം

ബാഗ്ദാദ്: രണ്ടു ദശകത്തിലേറെ നീണ്ട യുഎസിന്റെ ഇറാഖ് അധിനിവേശത്തിന് ഔദ്യോഗികമായി അന്ത്യം കുറിച്ചു. ഇറാഖിൽ ശേഷിച്ചിരുന്ന 2500 യുഎസ് സൈനികരിലെ അവസാന സംഘവും ഇന്ന് രാജ്യം വിടും. ഇതോടെ 2003-ൽ സദ്ദാം ഹുസൈൻ ഭരണകൂടത്തെ പുറത്താക്കാൻ അമേരിക്കൻ നേതൃത്വത്തിൽ ആരംഭിച്ച സൈനിക ഇടപെടലുകൾക്കാണ് പൂർണ്ണവിരാമമാകുന്നത്.

ഭീകരവാദ വിരുദ്ധ പോരാട്ടങ്ങൾക്കും ഇറാഖ് സൈന്യത്തിന് പരിശീലനം നൽകാനുമായി നിലയുറപ്പിച്ചിരുന്ന താവളങ്ങളിൽ നിന്നും സൈനികർ പൂർണ്ണമായും ഒഴിഞ്ഞതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു ഘട്ടത്തിൽ ഒരു ലക്ഷത്തിലധികം സൈനികരെ അണിനിരത്തിയ ഇറാഖ് യുദ്ധത്തിൽ 4,500-ലധികം അമേരിക്കൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ലക്ഷക്കണക്കിന് ഇറാഖ് പൗരന്മാരും ഈ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.

യുഎസ് സേനയുടെ പൂർണ്ണമായ പിന്മാറ്റം തങ്ങളുടെ ചരിത്ര വിജയമാണെന്ന് ഇറാഖിലെ ഇറാൻ പിന്തുണയുള്ള സായുധ സംഘടനകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 1 ഇറാഖിന്റെ പുതിയ പരമാധികാര ദിനമായിരിക്കുമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യുഎസ് സൈന്യത്തിന്റെ പൂർണ്ണമായ ഒഴിഞ്ഞുപോക്ക് മേഖലയിൽ ഇറാന്റെ സ്വാധീനം കൂടുതൽ ശക്തമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.

US military withdrawal from Iraq completed; end to an occupation spanning over two decades.

More Stories from this section

family-dental
witywide