
ചെന്നൈ/കൊൽക്കത്ത: ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി തമിഴ്നാട്ടിൽ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) അപ്രതീക്ഷിത മുന്നേറ്റം നടത്തുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ഡി.എം.കെയെയും എ.ഐ.എ.ഡി.എം.കെയെയും അമ്പരപ്പിച്ചുകൊണ്ടാണ് ടി.വി.കെ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നത്.
അതേസമയം, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.
തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ പാർട്ടികളുടെ ആധിപത്യത്തിന് വെല്ലുവിളി ഉയർത്തി വിജയ് പടയോട്ടം നടത്തുന്നു. പ്രാഥമിക സൂചനകൾ പ്രകാരം 90-ഓളം സീറ്റുകളിൽ ടി.വി.കെ മുന്നിലാണ്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ തമിഴ്നാട്ടിലെ വിജയ്‌യുടെ പ്രകടനം ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു.
അതിനിടെ,തൃണമൂൽ കോൺഗ്രസിനെ അപ്രസക്തമാക്കി ബംഗാളിൽ കാവി തരംഗം ആഞ്ഞടിക്കുന്നു. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയെന്നാണ് എൻ.ഡി.എ വിലയിരുത്തൽ. അസമിൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം തുടർഭരണത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ്.
എൻ.ആർ കോൺഗ്രസ് – ബി.ജെ.പി സഖ്യം പുതുച്ചേരിയിൽ അധികാരം നിലനിർത്താൻ ആവശ്യമായ ലീഡ് നേടിയിട്ടുണ്ട്.
‘Vijay’ wave in Tamil Nadu; NDA advances in Bengal, Assam and Puducherry












