യൂട്യൂബർ അശ്വന്ത് കോക്കിനെ കോഴിക്കോട് നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഓടിച്ച ഥാർ വാഹനം മറ്റ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്നാണ് സംഭവം. അപകടത്തിന് പിന്നാലെ വാഹന ഉടമകളും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസുകാരോട് ഇയാൾ തട്ടിക്കയറിയതായും റിപ്പോർട്ടുകളുണ്ട്.
അപകട സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. തുടർന്ന് ഇയാളെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ഇയാൾ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
ഇയാൾ മദ്യപിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.
Youtuber Aswanth Kok Taken Into Police Custody After Vehicle Accident in Kozhikode













