കോട്ടവാസൽ വനത്തിൽ രാത്രി വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു: ഇരുട്ടും മഴയും മഞ്ഞും കാരണം പുറത്തെത്താനായില്ല

കൊല്ലം: കൊല്ലം അച്ചൻകോവിൽ കോട്ടവാസലിൽ കുംഭാവുരുട്ടി ജണ്ടപ്പാറയിൽ വിദ്യാർത്ഥികൾ കാട്ടിലകപ്പെട്ടു. 29 കുട്ടികളും രണ്ട് അധ്യാപകരുമാണ് കാട്ടിനുള്ളിൽ പെട്ടത്. 17 ആൺകുട്ടികളും 10 പെൺകുട്ടികളും രണ്ട് അധ്യാപകരുമാണ് കൂട്ടത്തിലുള്ളത്. തൂവൽമല എന്ന സ്ഥലത്താണ് കുട്ടികളുള്ളത് എന്നാണ് ഒടുവിൽ കിട്ടിയ വിവരം. പുൽമേട്ടിലുള്ള വലിയ പാറപ്പുറത്ത് കൂട്ടത്തോടെ ഇരിക്കുന്നുണ്ട് എന്നു പറയുന്നു. കൊല്ലം ക്ലാപ്പന ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻ്റ് ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണ് ഇവർ. ക്യാംപിൻ്റെ ഭാഗമായുള്ള ട്രക്കിങ്ങിന് പോയതായിരുന്നു. അതിരൂക്ഷമായ വന്യമൃഗശല്യം ഉള്ള പ്രദേശമാണിത്. വനം ഉദ്യോഗസ്ഥർക്ക് രാത്രി വൈകിയും ഇവരെ കണ്ടെത്താനായില്ല. കനത്ത മഞ്ഞും കൂരിരുട്ടുംകാരണം തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംരഭിക്കും.

കഴിഞ്ഞയാഴ്ച്ച ക്യാമ്പിന്റെ ഭാ​ഗമായാണ് കുട്ടികൾ ഇവിടെയെത്തിയത്. ഇന്ന് ട്രക്കിം​ഗിനായി പോവുകയായിരുന്നു. വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് കുട്ടികൾ ട്രക്കിം​ഗിന് പോയതെന്നാണ് വിവരം. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് കൊല്ലം ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. 

29 school students stranded in Kottavasal forest

More Stories from this section

family-dental
witywide