
തെന്നിന്ത്യൻ താരം അമല പോൾ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമല പോൾ തന്നെയാണ് വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് സന്തോഷ വാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ.

ലാവന്‍ഡര്‍ നിറത്തിലുള്ള വിവാഹവസ്ത്രങ്ങളാണ് ഇരുവരും വിവാഹത്തിന് അണിഞ്ഞത്. ഗോവ സ്വദേശി ജഗദ് അമലയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.













