വിശേഷമുണ്ട്…! വൈറലായി അമലയുടെ മെറ്റേണിറ്റി ഫോട്ടോസ്

തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയ്യാറായി അമലയും ഭര്‍ത്താവ് ജഗത്തും. സന്തോഷ വാര്‍ത്ത അറിഞ്ഞ ആരാധകര്‍ ആശംസകള്‍ക്കൊണ്ട് പൊതിയുകയാണ് ഇരുവരെയും. ഗര്‍ഭകാല ഫോട്ടോഷൂട്ടിന്റെ ഒരുപിടി ചിത്രങ്ങളാണ് അമല ആരാധകരുമായി പങ്കുവെച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവാഹിതരായ അമലയും ജഗദ് ദേശായിയും കടല്‍ത്തീരത്ത് പോസ് ചെയ്യുന്നത് ചിത്രങ്ങളില്‍ കാണാം. ”ഇപ്പോള്‍ എനിക്കറിയാം ഒന്നും ഒന്നും മൂന്നാണെന്ന്! എന്ന ക്യാപ്ഷനോടെ വന്ന ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി മാറുകയായിരുന്നു. പിന്നെ അമലയുടെ കമന്റ് സെക്ഷനില്‍ അഭിനന്ദന പ്രവാഹമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ.

https://www.instagram.com/p/C1pDo53NDyu/?utm_source=ig_web_button_share_sheet

മലയാളത്തിലെ താര ദമ്പതികളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും അടക്കം നിരവധിപേരാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്. നിര്‍മ്മാതാവും നടനുമായ അനുരാഗ് കശ്യപ്, സംവിധായിക ബി വി നന്ദിനി റെഡ്ഡി, നടി രശ്മി ബോബന്‍ എന്നിവര്‍ റെഡ് ഹാര്‍ട്ട് ഇമോട്ടിക്കോണുകള്‍ക്കൊപ്പം അഭിനന്ദനങ്ങള്‍ അറിയിച്ചു.

അമല പോളിന്റെ രണ്ടാം വിവാഹമാണ് ജഗത് ദേശായിയുമായി നടന്നത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‌യുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു.

ടീച്ചര്‍ എന്ന ചിത്രമാണ് അമല പോളിന്റേതായി അവസാനം പുറത്തിറങ്ങിയത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലും അമല പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

More Stories from this section

family-dental
witywide