ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുന്‍ ക്യാപ്റ്റനുമായിരുന്ന ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യന്‍ സ്പിന്‍ ബൗളിംഗിലെ തലവര മാറ്റിയ ഇതിഹാസ താരമാണ് വിടപറഞ്ഞത്. 1966ലാണ് അദ്ദേഹം തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അരങ്ങേറ്റം. 1967 മുതല്‍ 1979വരെ ഇന്ത്യയ്ക്കായി കളിച്ചു. 1971-ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ചരിത്രപരമായ പരമ്പര വിജയത്തില്‍ ഇന്ത്യയെ നയിച്ചതും ബിഷന്‍ സിങ് ബേദിയാണ്. ഇന്ത്യന്‍ ടീമിനായി 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 266 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഏരപ്പള്ളി പ്രസന്ന, ബി.എസ് ചന്ദ്രശേഖര്‍, എസ്. വെങ്കിട്ടരാഘവന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സ്പിന്‍ ബൗളിങ്ങില്‍ വിപ്ലവം തീര്‍ത്ത് സ്പിന്‍ വകുപ്പിന്റെ തലവരതന്നെ മാറ്റിയ താരമാണ് ബേദി. നിരവധി സ്പിന്‍ ബൗളര്‍മാരുടെ ഉപദേശകനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യയിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. കളിയില്‍ നിന്ന് വിരമിച്ച ശേഷവും, ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവിധ മേഖലകള്‍ കൈകാര്യം ചെയ്തു. ബിസിസിഐ, കേന്ദ്ര മന്ത്രി അമിത് ഷാ ഉള്‍പ്പടെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

More Stories from this section

family-dental
witywide