ഗാസയിലുള്ളവർക്ക് ഒഴിഞ്ഞു പോകാൻ 3 മണിക്കൂർ സമയം; ‘സുരക്ഷിത ഇടനാഴി’ തുറന്ന് ഇസ്രയേൽ സൈന്യം

ടെൽ അവീവ്: വടക്കന്‍ ഗാസയിലുള്ളവര്‍ക്ക് തെക്കന്‍ ഗാസയിലേക്ക് മാറാന്‍ ‘സുരക്ഷിത’ ഇടനാഴി തുറന്ന് ഇസ്രയേല്‍ സൈന്യം. ഞായറാഴ്ച രാവിലെ പത്തുമുതല്‍ ഒരുമണിവരെ മൂന്നുമണിക്കൂര്‍ മേഖലയില്‍ ആക്രമണം നടത്തില്ലെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. സാഹചര്യം ഉപയോഗപ്പെടുത്തി വടക്കന്‍ ഗാസയിലേക്ക് മാറണമെന്നും ഐ.ഡി.എഫ്. എക്‌സില്‍ അറിയിച്ചു.

ഗാസയില്‍ താമസിക്കുന്നവരുടേയും കുടുംബങ്ങളുടേയും സുരക്ഷപ്രധാനമാണ്. ഹമാസ് നേതാക്കള്‍ സ്വയരക്ഷയും കുടുംബത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മനസിലാക്കണമെന്നും ഗാസയിലുള്ളവര്‍ക്ക് ഐ.ഡി.എഫ്. മുന്നറിയിപ്പ് നല്‍കി.

നേരത്തെ, വടക്കന്‍ ഗാസയിലുള്ളവര്‍ തെക്കന്‍ പ്രദേശത്തേക്ക് പോകുന്നതിനെ ഹമാസ് തടയുന്നുവെന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍ ഐ.ഡി.എഫ്. പുറത്തുവിട്ടിരുന്നു. സാധാരണക്കാരെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഇസ്രയേല്‍ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളിടത്ത് ഹമാസ്, ബന്ദികളെ പാര്‍പ്പിക്കുന്നതായി ഇസ്രയേല്‍ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ആരോപിച്ചിരുന്നു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഒമ്പത് ബന്ദികള്‍ കൊല്ലപ്പെട്ടന്ന ഹമാസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഇയാല്‍ ഹുലാത.

More Stories from this section

family-dental
witywide