
ന്യൂഡല്‍ഹി : ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ ഇന്ത്യയിലെ സുപ്രധാന രാഷ്ട്രീയനേതാവുമാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന നരേന്ദ്ര മോദി. ലോക നേതാക്കളില്‍ ജനപ്രീതിയുടെ കാര്യത്തില്‍ ഒന്നാമതെത്തുന്ന നേതാവാണ് നരേന്ദ്രമോദി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. യുട്യൂബ് ചാനലില്‍ 20 മില്യണ്‍ സബ്സ്‌ക്രൈബേഴ്സുള്ള ലോകത്തിലെ ആദ്യത്തെ നേതാവായി പ്രധാനമന്ത്രി മാറിയിരിക്കുന്നു. 2 കോടിയിലധികം ആളുകള്‍ പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സാരം.
പ്രധാനമന്ത്രിയുടെ വിവിധ വീഡിയോകള്‍ ഈ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ, ലൈവ് ടെലികാസ്റ്റും ഈ ചാനലില്‍ കാണാം. പ്രധാനമന്ത്രി മോദി രാജ്യത്തും ലോകത്തും ഏത് പരിപാടിയില്‍ പങ്കെടുത്താലും ഈ ചാനലിലൂടെ കാണാനും കേള്‍ക്കാനും കഴിയും.
യൂട്യൂബ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ രണ്ടാം സ്ഥാനം ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോയ്ക്കാണ്. അതുപക്ഷേ, 64 ലക്ഷത്തില്‍ ഒതുങ്ങി നില്‍ക്കുകയാണ്. മോദിയാകട്ടെ കോടികളുടെ സപ്പോര്‍ട്ടുമായി ബ്രസീലിയന്‍ പ്രസിഡന്റിനേക്കാള്‍ ബഹുദൂരം മുന്നിലാണ്.














