സഹകരണ മേഖലയെ തകർക്കാമെന്ന് ആരും വിചാരിക്കേണ്ട, സംരക്ഷിക്കാൻ ജനങ്ങളുണ്ടാവും: മുഖ്യമന്ത്രി

കോഴിക്കോട് : സഹകരണ മേഖലയെ തൊട്ടുകളിക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംരക്ഷിക്കാന്‍ ജനങ്ങളുണ്ടാകുമെന്നും അവര്‍ക്ക് മുന്‍പന്തിയില്‍ സര്‍ക്കാരുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു . സഹകരണ മേഖല ജനങ്ങളുടേതാണ്. സഹകരണമേഖലയെ തകര്‍ത്തു കളയാമെന്ന വ്യാമോഹം വേണ്ട. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി .

നമ്മുടെ കേരളത്തിലെ സഹകരണമേഖലയെ ഉന്നംവച്ചു നടത്തിയ നീക്കങ്ങള്‍ സഹകരണ മേഖല ഒറ്റക്കെട്ടായി നേരിട്ടു. നമ്മുടെ സംസ്ഥാനത്ത് മാറി മാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകളും കേരളത്തിലെ സഹകരണ മേഖലയുടെ സംരക്ഷണത്തിനായി സഹകരണ മേഖലയ്ക്ക് ഒപ്പം നിന്നു. സഹകരണ മേഖലയെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന നല്ലൊരു ഘട്ടം കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ്. അന്ന് കേന്ദ്രം എടുത്ത സമീപനത്തിനൊപ്പമല്ല കേരളത്തിലെ യുഡിഎഫ് നിലയുറപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതാണ് കേരളത്തിന്റെ പ്രത്യേകതയെന്നു മുഖ്യമന്ത്രി പറഞ്ഞു.

No one can ever destroy cooperative sector in Kerala says CM Pinarayi Vijayan

More Stories from this section

family-dental
witywide