തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തിൽ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ. സമർപ്പിച്ച സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു. 2023, 2024, 2025 വർഷങ്ങളിൽ നിപ, കോവിഡ് രോഗികൾക്ക് വിതരണം ചെയ്ത ‘റെംഡെസിവിർ’ (Remdesivir) എന്ന ആന്റിവൈറൽ മരുന്നിന്റെ കാലാവധി കഴിഞ്ഞിരുന്നതായാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്.
ഈ മൂന്ന് വർഷങ്ങളിലായി ആറ് നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതാണോ മരണകാരണമെന്ന് വിശദമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. മരുന്ന് നൽകിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
അവസാനമായി 2021 ജൂൺ 3-നാണ് കെ.എം.എസ്.സി.എൽ. (KMSCL) കാരുണ്യ വഴി റെംഡെസിവിർ മരുന്ന് വാങ്ങിയത്. ഇതിന്റെ കാലാവധി 2023 മേയ് 30-ന് അവസാനിച്ചിരുന്നു. എന്നാൽ ഇത്തവണ 2026 ജൂൺ 12-ന് ബെഹ്റൈനിൽ നിന്ന് എത്തിയ പുതിയ മരുന്നാണ് രോഗിക്ക് നൽകിയത്. ഇതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മുൻവർഷങ്ങളിൽ നൽകിയ മരുന്നുകൾ കാലാവധി കഴിഞ്ഞവയാണെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തിയത്.
Expiry-Date Remdesivir Given to Nipah Patients? Health Minister K. Muraleedharan Orders Probe















