മുതിര്‍ന്ന സിപിഎം നേതാവ് കെ. കുഞ്ഞിരാമന്‍ അന്തരിച്ചു

കണ്ണൂര്‍: സിപിഎം മുന്‍ കാസര്‍കോഡ് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂര്‍ എംഎല്‍എയുമായിരുന്ന കെ കുഞ്ഞിരാമന്‍ (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവില്‍ സിപിഎം ചെറുവത്തൂര്‍ ഏരിയാകമ്മിറ്റിയംഗമാണ്.

1943 നവംബര്‍ 10ന് തുരുത്തിയില്‍ ജനിച്ച കുഞ്ഞിരാമന്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായത്. 2006 മുതല്‍ 2016 വരെ തൃക്കരിപ്പൂര്‍ എം എല്‍ എ ആയിരുന്നു. 1994 മുതല്‍ 2004 വരെ ജില്ലാസെക്രട്ടറിയായും സ്ഥാനം അനുഷ്ടിച്ചു.

ഇന്ന് രാവിലെ 10 മണിക്ക് കാലിക്കടവ്,11 മണിക്ക് കാരിയില്‍, 12 മണിക്ക് ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ പൊതു ദര്‍ശനം നടക്കും. ഉച്ചക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടു വളപ്പില്‍ ആണ് സംസ്‌കാരം.

More Stories from this section

family-dental
witywide