തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുന്‍ മാനേജര്‍ സികെ പ്രീത അറസ്റ്റില്‍

പത്തനംതിട്ട: തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ ബ്രാഞ്ച് മാനേജര്‍ സി.കെ.പ്രീതയെ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ബന്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് പ്രീത അറസ്റ്റിലായത്. 201ല്‍ ഇടപാടുകാരിയുടെ അക്കൗണ്ടില്‍നിന്ന് 350000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. അന്വേഷണത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ പ്രീതയെ യാത്രാമധ്യേ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു.

പ്രീത ഹരിദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി, പതിനേഴാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പ്രീതയോട് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. തിരുവല്ല മതില്‍ഭാഗം സ്വദേശി വിജയലക്ഷ്മി മോഹനും മകള്‍ നീന മോഹനും ബാങ്കിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പ്രീത ഒളിവില്‍ പോയത്. ഒളിവില്‍ പോയ പ്രീതയെ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

More Stories from this section

family-dental
witywide