കാനഡയിൽ ഇന്ത്യൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഏഴ് മാസത്തിന് ശേഷം യുവാവ് അറസ്റ്റിൽ

കാനഡയിൽ കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ 32കാരനായ യുവാവിനെ അറസ്റ്റ് ചെയ്ത് ചുമത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഏഴ് മാസത്തിലേറെക്കാലം ഒളിവിൽ കഴിഞ്ഞ ശേഷം കാനഡയിൽ തിരിച്ചെത്തിയ അബ്ദുൽ ഗഫൂരിയെയാണ് വെള്ളിയാഴ്ച (2026 ഓഗസ്റ്റ് 7) ടൊറന്റോ വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് സി.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഡിസംബറിൽ ടൊറന്റോയിലെ ഒരു വസതിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 30കാരിയായ ഹിമാൻഷി ഖുറാനയുടെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഹിമാൻഷിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഗഫൂരിയുമായി അടുത്ത ബന്ധത്തിലായിരുന്നു ഹിമാൻഷിയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഗഫൂരിയെ കാനഡയിലേക്ക് തിരിച്ചെത്തിക്കുന്നതിനായി പൊലീസ് സേനയിലെ ഫ്യൂജിറ്റീവ് സ്ക്വാഡിലെയും ഹോമിസൈഡ് ആൻഡ് മിസ്സിംഗ് പേഴ്സൺസ് യൂണിറ്റിലെയും ഉദ്യോഗസ്ഥർ ദേശീയ, അന്തർദേശീയ നിയമപാലന ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിച്ചു.

എന്നാൽ ഏത് രാജ്യത്ത് നിന്നാണ് ഗഫൂരിയെ തിരിച്ചെത്തിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. കൊലപാതകം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഗഫൂരിയെ അറസ്റ്റ് ചെയ്യുന്നതിനായി കാനഡയിലെ നിയമപാലക ഏജൻസികൾ കഴിഞ്ഞ വർഷം രാജ്യവ്യാപക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച ഗഫൂരിയെ അറസ്റ്റ് ചെയ്ത് കൊലപാതകക്കുറ്റം ചുമത്തി. ശനിയാഴ്ച ടൊറന്റോ റീജിയണൽ ബെയിൽ സെന്ററിൽ ഹാജരാക്കാനായിരുന്നു തീരുമാനമെന്ന് ടൊറന്റോ സൺ റിപ്പോർട്ട് ചെയ്തു.

ഖുറാനയുടെ മരണത്തിൽ ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ നേരത്തെ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയിരുന്നു. ഡിസംബർ 24ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ, ഖുറാന ഒരു “യുവ ഇന്ത്യൻ പൗര”യായിരുന്നെന്നും പ്രാദേശിക അധികൃതരുമായി സഹകരിച്ച് കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകിവരികയാണെന്നും കോൺസുലേറ്റ് അറിയിച്ചു.

A 32-year-old man Abdul Ghafoori arrested 7 months after Indian woman’s murder in Canada

More Stories from this section

family-dental
witywide