
കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് ഡോക്ടറുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ കവര്‍ച്ചാ സംഘം വയോധികയെ കെട്ടിയിട്ട് പത്ത് പവനോളം വരുന്ന സ്വര്‍ണ്ണം മോഷ്ടിച്ചു. പരിയാരം അമ്മാനപ്പാറയില്‍ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് നാലംഗ മുഖം മൂടി സംഘം അതിക്രമിച്ചു കയറിയത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. വീടിനകത്ത് കടന്ന് വീട്ടിലുണ്ടായിരുന്ന വയോധികയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തുകയും കെട്ടിയിടുകയും ചെയ്തു.
ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഡോക്ടര്‍ ഷക്കീറിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം പ്രദേശത്ത് ഇതിനുമുന്‍പും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു.









