ഇസ്രയേല്‍ സന്ദര്‍ശനത്തിനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായ സാഹചര്യത്തില്‍ ഇസ്രയേല്‍ സന്ദര്‍ശനത്തിനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബുധനാഴ്ച ഇസ്രയേലിലെത്തുന്ന ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.

ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ആന്റണി ബ്ലിങ്കന്‍ ഇക്കാര്യം അറിയിച്ചത്. ബെഞ്ചമിന്‍ നെതന്യാഹുവുമായി ആന്റണി ബ്ലിങ്കന്‍ എട്ടു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയ്ക്ക് സഹായം നല്‍കുന്നതിനുളള പദ്ധതി വികസിപ്പിക്കാന്‍ ഇസ്രയേലും വാഷിങ്ടണും സമ്മതിച്ചതായും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.

അമേരിക്ക ഉള്ളിടത്തോളം കാലം ഇസ്രയേലിന് ഒറ്റയ്ക്കു പോരാടേണ്ടി വരില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നെതന്യാഹുവിനെ അറിയിച്ചിരുന്നു. സ്വയം പ്രതിരോധിക്കാന്‍ നിങ്ങള്‍ കരുത്തുള്ളവരാണെങ്കിലും അമേരിക്ക ഉള്ളപ്പോള്‍ നിങ്ങള്‍ക്കതിന്റെ ആവശ്യമുണ്ടാകില്ലെന്നാണ് ആന്റണി ബ്ലിങ്കന്‍ പറഞ്ഞത്. അസ്രയേല്‍-ഹമാസ് പോരാട്ടം ആറാം ദിവസം പിന്നിട്ട സമയത്താണ് ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേല്‍ സന്ദര്‍ശിച്ചത്.

More Stories from this section

family-dental
witywide