ഇടുക്കി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി പത്ത് വയസുകാരി മരിച്ചു. ഇടുക്കി അടിമാലി പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജൻ്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകൾ ജോവാനയാണ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ മൂന്നോടെയാണ് മരണം സംഭവിച്ചത്. കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ജോവാന.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി, പത്ത് വയസുകാരിക്ക് ദാരുണാന്ത്യം
July 1, 2024 12:37 PM
More Stories from this section
കൊച്ചി സിനഗോഗ് തീവെയ്പ്പ് കേസ് എൻ.ഐ.എ ഏറ്റെടുത്തു: ‘ബോസ്’ ആരെന്നതിലടക്കം അന്വേഷണം; എബിൻ പോളിന്റെ ഭീകര ബന്ധങ്ങളും ഗൂഢാലോചനയും പരിശോധിക്കും
അന്ന് കെ സുധാകരൻ തോറ്റ അതേ തന്ത്രം! അലാസ്ക സെനറ്റ് തിരഞ്ഞെടുപ്പിലെ ‘കണ്ണൂർ മോഡൽ’ അപര സ്ഥാനാർത്ഥി വിവാദം; യുഎസ് രാഷ്ട്രീയത്തിൽ കനത്ത പ്രതിസന്ധി
മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം ഇടതുരാഷ്ട്രീയമല്ല, സൈബർ പോരാളികളെ തള്ളി പി ജയരാജൻ; ‘മഹാനടൻ നാടിന്റെ പൊതുസ്വത്ത്’










