പേമാരി പേടിയില്‍ തെലങ്കാന; കനത്ത മഴ തുടരുന്നു, കുട്ടിയടക്കം 13 മരണം

ഹൈദരാബാദ്: ചൊവ്വാഴ്ച രാത്രി തെലങ്കാനയിലെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്തെ മഴയെത്തുടര്‍ന്ന് 13 പേര്‍ മരിച്ചു. മഴക്കെടുതിയില്‍ വ്യത്യസ്ത സംഭവങ്ങളിലായാണ് 13 പേരുടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ബാച്ചുപള്ളിയില്‍, നിര്‍മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് ഒരു സ്ത്രീയും ഒരു കുട്ടിയുമടക്കം ഏഴ് പേര്‍ മരിച്ചു. തിരുപ്പതി (22), ശങ്കര്‍ (22), രാജു (25) ഖുഷി (25) രാം യാദവ് (34), ഗീത (32), ഹിമാന്‍ഷു (4) എന്നിവരാണ് കൊല്ലപ്പെട്ടത്.

അപകടം നടന്ന സ്ഥലത്തിനടുത്ത് ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച താത്കാലിക ഷെഡിലാണ് ഇവരെല്ലാം താമസിച്ചിരുന്നത്. എല്ലാവരും ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. കനത്ത മഴയില്‍ കെട്ടിടത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് തൊഴിലാളികളുടെ മുറികളിലേക്ക് വീഴുകയായിരുന്നു.

More Stories from this section

family-dental
witywide