നടൻ സിദ്ദിഖിന്‍റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു

കൊച്ചി. പ്രശസ്ത നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്നുള്ള ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലിരിക്കെയാണ് റാഷിൻ മരണപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും.