അമ്പരപ്പിച്ച് എഐസിസി, ഹിമാചൽ പ്രദേശ് സംസ്ഥാന കോൺ​ഗ്രസ് കമ്മിറ്റി ഒന്നടങ്കം പിരിച്ചുവിട്ടു

ഷിംല: ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഉൾപ്പെടെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗേ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്.

ഹിമാചലിലെ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് വിശദീകരിക്കുന്ന എഐസിസിയുടെ കത്ത് പുറത്തുവന്നിട്ടുണ്ട്. കെ സി വേണു​ഗോപാലിന്റെ പേരിലാണ് കത്ത്. പിസിസിയുടെ മുഴുവൻ സംസ്ഥാനഘടകവും ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ പ്രസിഡൻ്റുമാരേയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിടാനുള്ള നിർദ്ദേശത്തിന് ബഹുമാനപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ അംഗീകാരം നൽകിയെന്നാണ് കത്തിൽ വിവരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide