ആകാശം കീഴടക്കി ബലൂണുകൾ: അൽബുക്കോക്കി ഇൻ്റർനാഷണൽ ബലൂൺ ഫിയസ്റ്റയ്ക്ക് തുടക്കമായി

അൽബുക്കോക്കി, ന്യൂ മെക്സിക്കോ: ലോകത്തിലെ ഏറ്റവും വലിയ ബലൂൺ ഫെസ്റ്റിവലുകളിലൊന്നായ അൽബുക്കോക്കി ഇൻ്റർനാഷണൽ ബലൂൺ ഫിയസ്റ്റയ്ക്ക് തുടക്കമായി. തുടർച്ചയായി 52ാം വർഷമാണ് ഈ ആഘോഷം നടക്കുന്നത്. പല വർണങ്ങളിലും രൂപങ്ങളിലുമുള്ള നൂറുകണക്കിന് ബലൂണുകൾ ന്യൂമെക്സിക്കോയുടെ തെളിഞ്ഞ ആകാശത്ത് മനോഹരമായ കാഴ്ചപ്പൂരം ഒരുക്കിയിരിക്കുകയാണ്.

ഒൻപത് ദിവസത്തെ ആഘോഷത്തിന് ന്യൂ മെക്സിക്കോയിലേക്ക് ലക്ഷക്കണക്കിന് കാണികളും ബലൂൺ പൈലറ്റുമാരും എത്തിച്ചേരും.

ഈ വർഷത്തെ ഫിയസ്റ്റയിൽ പ്രത്യേക ആകൃതിയിലുള്ള 106 ബലൂണുകൾ ഉൾപ്പെടുന്നു, അതിൽ 16 എണ്ണം ഇതേതവണ അരങ്ങേറ്റം കുറിക്കുകയാണ്. തായ്‌വാനീസ് സംസ്‌കാരത്തിലും പാരമ്പര്യത്തിലും ആഴത്തിൽ വേരൂന്നിയ, സമുദ്രദേവതയുടെ മാതൃകയിലുള്ള “മാസു”വും ഇതിൽ ഉൾപ്പെടുന്നു.

സാധാരണഗതിയിൽ, താപനില കുറഞ്ഞ തണുത്ത പ്രഭാതങ്ങൾ ബലൂൺ പൈലറ്റുമാർക്ക് സുഖകരമായ പറത്തലിന് അവസരം നൽകാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ചൂട് അൽപം കൂടുതലാണ്. രാവിലെ തന്നെ 33.8 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടു. തണുത്ത കാലാവസ്ഥയായിരുന്നു എങ്കിൽ പൈലറ്റുമാർക്ക് കൂടുതൽ സമയം വായുവിൽ തുടരാനും കൂടുതൽ ഭാരം വഹിക്കാനും സാധിക്കുമായിരുന്നു.

Albuquerque International Balloon Fiesta began

More Stories from this section

family-dental
witywide