അലി ബാഖരീ കനീ ഇറാന്‍റെ ഇടക്കാല വിദേശകാര്യ മന്ത്രി

ദുബായ്: ഹുസൈൻ അമിറബ്‌ദുള്ളാഹിയാൻ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്ന് ഇറാന്‍റെ ഇടക്കാല വിദേശകാര്യ മന്ത്രിയായി അലി ബാഖരീ കനീയെ നിയമിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ ചുമതല വഹിച്ചിരുന്നു ബാഖരീയെ അടിയന്തര മന്ത്രിസഭാ യോഗമാണ് വിദേശകാര്യ മന്ത്രിയായി തെരഞ്ഞെടുത്തത്.

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിക്കൊപ്പം ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിനായും ഉണ്ടായിരുന്നു. നേരത്തെ, ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുഖ്ബറിനെ പരമോന്നത നേതാവ് അലി ഖാംനയി നിയമിച്ചിരുന്നു. ഇറാൻ നയതന്ത്രജ്ഞനായ ബാഖരീ 2021 സെപ്റ്റംബറിലാണ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രായായി ചുമതലയേൽക്കുന്നത്. 2007 മുതൽ 2013 വരെ ഇറാന്‍റെ സുപ്രീം നാഷനൽ സുരക്ഷ കൗൺസിന്‍റെ ഡെപ്യൂട്ടി സെക്രട്ടറി പദവഹി വഹിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide