
ഹൈദരാബാദ്: ദാ വന്നു ദേ പോയി എന്ന രീതിയില്‍ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡുവിന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവേശനവും ഇറങ്ങിപ്പോക്കും. അംഗത്വമെടുത്ത് എട്ട് ദിവസം മാത്രം പിന്നിടുമ്പോഴാണ് റായിഡു പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് പോയത്. രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുക്കുന്നതായി എക്‌സില്‍ കുറിച്ച റായിഡു ഭാവി തീരുമാനങ്ങള്‍ വഴിയെ അറിയിക്കാമെന്നും വ്യക്തമാക്കി.
ഇന്ത്യന്‍ മുന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായിരുന്ന അമ്പാട്ടി റായിഡു ഡിസംബര്‍ 28നാണ് ജഗന്‍മോഹന്‍ റെഡ്ഡിയെ കണ്ട് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. എന്നാല്‍ ഒരാഴ്ചയ്ക്കുശേഷം അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. ജോണി ബെയര്‍സ്റ്റോ ഡിസംബര്‍ 26ന് ‘അദുദം ആഡ്ര’ (ആഡ്രക്കായി ഒരുമിക്കാം) എന്ന കായിക മാമാങ്കം ജഗമോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. റായിഡുവായിരുന്നു ഈ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. എന്നാല്‍ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ ഇനി ഈ പരിപാടിയില്‍ റായിഡു പങ്കെടുക്കുമോയെന്ന് വ്യക്തതയില്ല.















